ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍നിന്ന് 2 കോടി രൂപ വെട്ടിച്ചു

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ രണ്ട് കോടി തട്ടി. ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. സംഭവത്തില്‍ ട്രഷറി ജീവനക്കാരനെതിരെ അന്വേഷണം ആരംഭിച്ചു.

മെയ് 31-ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജീവനക്കാരന്‍ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിരമിക്കലിന് മാസങ്ങള്‍ക്ക് മുന്‍പ് ഉദ്യോഗസ്ഥന്‍ ലീവില്‍ പോയി. ഇദ്ദേഹത്തിന്റെ പാസ് വേഡ് കൈക്കലാക്കി സഹപ്രവര്‍ത്തകന്‍ വെട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

അക്കൗണ്ടന്റ് ജനറലിന് അയച്ചുകൊടുക്കാനായി കണക്ക് പരിശോധിച്ചപ്പോഴാണ് പണത്തില്‍ കുറവ് കണ്ടെത്തിയത്. ജൂലൈ 27-നാണ് സബ് ട്രഷറിയിലെ ജീവനക്കാരന്‍ പണം തട്ടിയതെന്നാണ് വിവരം.

അക്കൗണ്ടില്‍നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി ഉദ്യോഗസ്ഥന്‍ പണം മാറ്റി. പിന്നീട് സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *