കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരം വരികയാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് വ്യക്തമാക്കി പി.ജെ ജോസഫ്.

ജോസ് പക്ഷത്തെ എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ജോസഫ് വ്യക്തമാക്കി. രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ജോസഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം യു.ഡി.എഫ് നേതൃത്വം തീരുമാനം എടുക്കും. രാജ്യസഭയിലേക്ക് മത്സരം ഉണ്ടായില്ലെങ്കിലും അവിശ്വാസം വന്നാല്‍ വിപ്പ് ബാധകമായിരിക്കുമെന്നും ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *