“കോവിഡ് 19 സ്റ്റിഗ്‌മ ” എഫ് ബി പേജുകളിലൂടെ റിലീസ് ചെയ്തു

കോവിഡ് കാലത്തെ സമ്മർദ്ദങ്ങൾ ചേർത്തിണക്കി നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച ഷോർട്ട് ഫിക്ഷനാണ് ” കോവിഡ് 19 സ്‌റ്റിഗ്മ ” . ഈ ഷോർട്ട് ഫിക്ഷനിൽ സന്തോഷ് കീഴാറ്റൂർ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രശസ്ത താരങ്ങളായ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും എഫ് ബി പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

കോവിഡ് എന്ന മഹാമാരിയും ലോക്ഡൗണും ജനങ്ങളിലുണ്ടാക്കിയ മാനസിക സംഘർഷങ്ങൾ ചെറുതല്ല. ലക്ഷകണക്കിന് കുടുംബങ്ങൾ അനാഥരായി. ഒരുപാട് പേർ സമ്മർദ്ദങ്ങൾ സഹിക്കാതെ ആത്മഹത്യ ചെയ്തു. നമ്മെ കാക്കുന്ന ആരോഗ്യ മേഖലയിൽ ഉള്ളവർ അനുഭവിക്കുന്ന സംഘർഷങ്ങൾ നമ്മളിൽ പലരും അറിയാതെ പോകുന്നു. രോഗബാധിതരും കുടുംബവും രോഗമുണ്ടെന്ന ചെറിയ തോന്നലുള്ളവർ പോലും അനുഭവിച്ച യാതനകളും വേദനകളും നിങ്ങളെ ഈ ഷോർട്ട് ഫിക്ഷനിലൂടെ അറിയിക്കുകയാണ്. ശാരീരികാരോഗ്യത്തെപ്പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും .

വിഷാദങ്ങളും സമ്മർദ്ദങ്ങളും നേരിടുന്നവരെ സഹായിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ, മാനസികാരോഗ്യവകുപ്പ്, ഡോക്ടർമാർ എന്നിവരുടെ സേവനങ്ങൾ ലഭ്യമാണ്. മടിക്കാതെ ഭയക്കാതെ ഇവരുടെ സേവനങ്ങൾ സ്വീകരിക്കുക. മരണത്തോളം സഞ്ചരിക്കാതെ ധൈര്യമായി മുന്നോട്ടു പോകാം , പ്രതിരോധിക്കാം. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂർ, ദേശീയ ആരോഗ്യദൗത്യം കണ്ണൂർ ഉണർവ്വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂർ എന്നിവ ചേർന്നാണ് കോവിഡ് 19 സ്‌റ്റിഗ്മ അവതരിപ്പിക്കുന്നത്.

സംവിധാനം – സന്തോഷ് കീഴാറ്റൂർ, ഛായാഗ്രഹണം – ജലീൽ ബാദുഷ, രചന – സുരേഷ്ബാബു ശ്രീസ്ത , എഡിറ്റിംഗ് – അഖിലേഷ് മോഹൻ , ക്രിയേറ്റീവ് പിന്തുണ – ഡോ.കെ വി ലത്തീഷ് , ഡോ. വനമതി സുബ്രമണ്യം , ഡോ. വിശാൽ രാജേന്ദ്രൻ , സംഗീതം – ഡോ. പ്രശാന്ത്കൃഷ്ണൻ , ശബ്ദ ലേഖനം – ചരൺ വിനായിക്, കോസ്റ്റ്യും – സിനി സന്തോഷ്, ചമയം – ജിത്തു പയ്യന്നൂർ, പശ്ചാത്തലസംഗീതം റിക്കോർഡിസ്റ്റ് – സജി സരിഗ , പോസ്റ്റർ ഡിസൈൻ – കോൾഡ്ബ്രു, സ്റ്റിൽസ് – യദുശാന്ത്, സ്‌റ്റുഡിയോ – ക്വാർട്ടറ്റ് മീഡിയ കണ്ണൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

 

 

Leave a Reply

Your email address will not be published. Required fields are marked *