കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ 33 പേർക്ക് കോവിഡ്

കോട്ടയം : ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ 33 പേർക്ക് കോവിഡ സ്ഥിരീകരിച്ചു. മാർക്കറ്റിൽ നടത്തിയ ആന്‍റിജന്‍ ടെസ്റ്റിലാണ് 33 പേർക്ക് രോഗം കണ്ടെത്തിയത്. നാളെയും പരിശോധന തുടരും. മാര്‍ക്കറ്റിലെ അമ്പതോളം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 33 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു.

ഇവരുടെമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാ ക്കാന്‍ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതെതുടര്‍ന്ന് ഏറ്റുമാനൂരില്‍ അതീവ ജാഗ്രത നല്‍കിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ഹൈറിസ്‌ക് മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ഏറ്റമാനൂര്‍ മാര്‍ക്കറ്റ്. നേരത്തെ മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പേരൂര്‍ റോഡിലുള്ള സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേരുടെ സ്രവമാണ് ഇന്ന് ആന്റിജന്‍ പരിശോധനയ്ക്കായി ശേഖരിച്ചത്.

ചന്തകള്‍ കേന്ദ്രീകരിച്ച് കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *