കൊല്ലത്ത് വാഹനങ്ങൾക്ക് ഒറ്റ, ഇരട്ടയക്ക നമ്പർ നിയന്ത്രണം

കൊല്ലം: കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നാളെമുതൽ സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾക്ക് ഒറ്റ, ഇരട്ടയക്ക നമ്പർ നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. ഒറ്റയക്ക നമ്പർ വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ,വെളളി ദിവസങ്ങളിൽ നിരത്തിലിറക്കാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇരട്ടയക്ക നമ്പർ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ അനുമതിയുളളത്. രാവിലെ ആറുമുതലാണ് നിയന്ത്രണങ്ങൾ ആരംഭിക്കുക.

ഞായറാഴ്ച കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണമുണ്ടാവും. കണ്ടെയിൻമെന്റ് സോണുകളിൽ ഒന്നിടവിട്ട കടകൾക്ക് മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *