കേരള പുനര്‍നിര്‍മ്മാണം: നെതര്‍ലന്റിനോട് സഹായം തേടി കേന്ദ്രസര്‍ക്കാര്‍

ദില്ലി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലന്റ്‌സ് സര്‍ക്കാരിനോട് ഇന്ത്യ സഹായം തേടി. നെതര്‍ലന്റ്‌സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി ഇതുമായി ബന്ധപ്പെട്ട് കത്തു നല്‍കി. സാങ്കേതിക സഹായം തേടാന്‍ വിദേശകാര്യമന്ത്രി അനുമതി നല്‍കിയിരുന്നു. തുടര്‍നടപടിക്ക് കുറച്ചു ദിവസം വേണ്ടിവരുമെന്ന് നെതര്‍ലന്റ്‌സ് അറിയിച്ചു.

പ്രളയം തകര്‍ത്ത കേരളത്തിന് നേരത്തേ നെതര്‍ലാന്റ്‌സ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കാമെന്ന് അറിയിച്ച് നെതര്‍ലാന്റ്‌സ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കത്തും നല്‍കിയിരുന്നു. ധനസഹായമല്ല, സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നെതര്‍ലാന്റ്‌സ് അടിസ്ഥാന സൗകര്യ ജലസേചന മന്ത്രിയാണ് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *