മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.

‘പ്രിയപ്പെട്ടവരേ, എനിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. പരിശോധനക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണം. ക്വാറന്റൈനിൽ പോവുകയും വേണം’.

കോവിഡ് ബാധിച്ചവർക്ക് സമയത്ത് ചികിത്സ ലഭിച്ചാൽ പിന്നെ പേടിക്കാനില്ല. മാർച്ച് 25 മുതൽ കോവിഡ് അവലോകനം നടത്തുന്നുണ്ട് താൻ. ഇനിയും പറ്റുന്നിടത്തോളം വീഡിയോ കോൺഫ്രൻസ് വഴി ചെയ്യും. തന്റെ അസാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രിയും ന​ഗരകാര്യ വികസന മന്ത്രിയും ആരോ​ഗ്യമന്ത്രിയും ചുമതല നിർവഹിക്കുമെന്നും ശിവരാജ് സിങ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *