കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം : കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബാലരാമപുരം പഞ്ചായത്തിലുള്‍പ്പെടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗ വ്യാപനത്തിന് കുറവില്ല. അടിമലത്തുറയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടിയും ഇയാള്‍ നോക്കിയിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാൾ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *