സന്നിധാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ നീക്കം

കെ റഷീദ്


തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായികളാകാന്‍ വേണ്ടി ദിവസ വേതനക്കാരായി പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിച്ച് സന്നിധാനത്തു നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം.

 
ഇത്തരത്തില്‍ 1680 പേരെയാണ് മണ്ഡല മകരവിളക്കു കാലത്തേക്ക് ദേവസ്വം ബോര്‍ഡ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കും. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ സിപിഎം അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആകണമെന്നു ദേവസ്വം ബോര്‍ഡിനു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അരവണ തയാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫിസ്, ഗെസ്റ്റ്ഹൗസ്, തീര്‍ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക.
ദിവസവേതനത്തിന് എടുക്കുന്നവര്‍ക്കു തീര്‍ഥാടന കാലം കഴിയും വരെ സന്നിധാനത്തു തങ്ങാന്‍ പറ്റും. അവര്‍ക്കു ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡാണ് നല്‍കുക.  യുവതീപ്രവേശം സംബന്ധിച്ച കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം വിശ്വാസികളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മണ്ഡല മകരവിളക്ക് കാലത്ത് ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാന്‍ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *