തമിഴ്‌നാട്ടില്‍ 6785 പേര്‍ക്ക്‌ വെള്ളിയാഴ്ച‌ കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 6785 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 88 പേരാണ് സംസ്ഥാനത്ത് ഇന്ന് (വെള്ളിയാഴ്ച) കോവിഡ്  ബാധിച്ച്‌ മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം1,99,749 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. 38 പേര്‍ അന്യസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

53,132 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6504 പേര്‍ ഇന്ന് രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയത് 1,43,297 പേരാണ്. 65,150 സാമ്ബിളുകള്‍ ഇന്ന് പരിശോധിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഇതുവരെ 3,320 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *