കോവിഡ് മരണക്കണക്കിൽ ഫ്രാൻസിനെ മറികടന്ന ഇന്ത്യ

ന്യൂഡൽഹി: കോവിഡ് മരണക്കണക്കിൽ ഫ്രാൻസിനെ മറികടന്ന ഇന്ത്യ ലോകത്ത് ആറാം സ്ഥാനത്തെത്തി. രാജ്യത്ത് കോവിഡ് മരണങ്ങൾ 30,601 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ അര ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്.

കോവിഡ് മരണങ്ങളിൽ യുഎസ് (1,47,341), ബ്രസീൽ (84,207), ബ്രിട്ടൻ (45,554), മെക്സിക്കോ (41,908), ഇറ്റലി (35,092) എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ആകെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് (12,57,343). യുഎസും (41,70,328) ബ്രസീലും (22,89,951) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 740 പേരാണു മരിച്ചത്; 49,310 പുതിയ രോഗസ്ഥിരീകരണവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *