കീം പരീക്ഷ: ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:  ജില്ലയില്‍ സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ മറ്റൊരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ മാത്രം പ്രവേശന പരീക്ഷ എഴുതി കോവിഡ് സ്ഥിരീകരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി. സംസ്ഥാനത്ത് ഇതുവരെ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് വന്ന് പരീക്ഷ എഴുതിയ കൊല്ലം സ്വദേശിനിക്കും രോഗബാധ കണ്ടെത്തിയിരുന്നു. കൈമനം മന്നം മെമ്മോറിയൽ സ്കൂളിലാണ് വിദ്യാർഥിനി പരീക്ഷ എഴുതിയത്.

കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇവർ പോസിറ്റീവ് ആണെന്ന് വ്യക്തമായത്. വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് കുട്ടിയും പിതാവും.

Leave a Reply

Your email address will not be published. Required fields are marked *