എന്‍ട്രന്‍സ്: കുട്ടികള്‍ക്കൊപ്പം രക്ഷിതാവിനും കോവിഡ്

തിരുവനന്തപുര: തലസ്ഥാനത്ത് ‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു വിദ്യാർഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ് . വഴുതക്കാട്ടെ പരീക്ഷ സെന്ററിലാണ്  മണക്കാട് സ്വദേശിയായ രക്ഷിതാവ് എത്തിയത് .

തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ഥിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഈ മാസം 16 നാണ് കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ നടന്നത്. 1.10 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. പട്ടം സെന്റ് മേരീസ് എച്ച്എസ്എസിൽ നിന്നും കൂട്ടത്തോടെയാണ് വിദ്യാർഥികൾ പുറത്തേക്കു വന്നത്. പൊലീസും ആരോഗ്യവകുപ്പും കർശന നടപടികൾ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ മുഖവിലയ്ക്കെടുത്തില്ല.

ഈ മാസം 16 നാണ് കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ നടന്നത്. 1.10 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ മുഖവിലയ്ക്കെടുത്തില്ല. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന തലസ്ഥാനത്ത് ഉള്‍പ്പെടെ ഇത്രയേറെ കുട്ടികള്‍ പങ്കെടുക്കുന്ന എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വിവിധ കേന്ദ്രങ്ങളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണു പരീക്ഷ നടത്തുന്നതെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *