ആലുവയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്

ആലുവ: എരുമത്തല സെന്‍റ് മേരീസ് പ്രൊവിൻസിലെ കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈപ്പിനിൽ മരിച്ച കന്യാസ്ത്രീയുടെ സമ്പർക്ക പട്ടികയിലുള്ള 18 കന്യാസ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകൾ. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണിവർ. ഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *