പോത്തീസ്, രാമചന്ദ്രൻ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം: നഗരത്തിലെ പോത്തീസ്, രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പല ഘട്ടങ്ങളിലും പാലിക്കാതെ തുറന്നു പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തേ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയായിരുന്നു. തുടർന്നും ഇവ പാലിക്കാതെ തുറന്നു പ്രവർത്തിക്കുകയും കോവിഡ് വ്യാപനത്തിന് ഈ സ്ഥാപനങ്ങൾ കാരണമാവുകയും ചെയ്തതിനെ തുടർന്നാണു നഗരസഭയുടെ നടപടി.

നേരത്തേ നടത്തിയ പരിശോധനയിൽ രാമചന്ദ്രൻസിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാം തന്നെ നഗരത്തിലെ സാഹചര്യം സങ്കീർണ്ണമാക്കുന്നതിൽ പങ്കു വഹിച്ചു എന്നതാണു നഗരസഭയുടെ വിലയിരുത്തൽ. തുടർന്നാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസൻസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദ് ചെയ്യുന്ന കടുത്ത നടപടിയിലേക്ക് നഗരസഭയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *