മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണം : രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം • സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പിണറായി ഭരണത്തില്‍ കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി രാജാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയാണ് ചെന്നിത്തല പരിഹാസത്തോടെ നേരിട്ടത്.  സ്വന്തം ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയാത്ത ദുര്‍ബലനായ മുഖ്യമന്ത്രിയാണ് താനെന്ന സത്യം മറയ്ക്കാന്‍ പിണറായി വിജയന്‍ ഇല്ലാത്ത പ്രതിച്ഛായ ഉണ്ടാക്കുകയാണ്. സര്‍ക്കാറിന് പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ടേ നഷ്ടപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ഈ സര്‍ക്കാറിന് ഒരിക്കലും പ്രതിച്ഛായ ഉണ്ടായിട്ടില്ല. പിആര്‍ ഏജന്‍സികള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ എഴുതിയാലൊന്നും പ്രതിച്ഛായയുണ്ടാവില്ല. ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന് പ്രതിച്ഛായ ഉണ്ടാവുക. അത്തരം ഒരു നടപടിയും കഴിഞ്ഞ നാലുവര്‍ഷമായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *