സംസ്ഥാനത്ത് 449 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 162 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 64 പേര്‍ക്കുമാണ് രോഗം വന്നത്. 144 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 18 കേസുകളാണ് ഇന്നുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലക്കാട് 19, ആലപ്പുഴ 119, എറണാകുളം 15, മലപ്പുറം 47, തിരുവനന്തപുരം 63 , പത്തനംതിട്ട 47, വയനാട് 14, കണ്ണൂര്‍ 44 , കോട്ടയം 10, കൊല്ലം 33, കോഴിക്കോട് 16 , തൃശ്ശൂര്‍, കാസര്‍ഗോഡ് 09, ഇടുക്കി 04 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.

24 മണിക്കൂറിനിടെ 12230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. ഇന്ന് 713 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *