സ്വപ്നയും സന്ദീപും 21വരെ എന്‍ഐഎ കസ്റ്റഡിയില്‍

കൊ​ച്ചി: തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ ​മാ​സം 21 വ​രെ​യാ​ണ് ക​സ്റ്റ​ഡി.

തി​രു​വ​ന​ന്ത​പു​രം ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യാ​ണ് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ന്‍​ഐ​എ. സ്വ​ര്‍​ണ​ക്ക​ട​ത്ത് ജു​വ​ല്ല​റി​ക​ള്‍​ക്കു വേ​ണ്ടി​യ​ല്ലെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

പ്ര​തി​ക​ള്‍ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്നും രാ​ജ്യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണു കേ​സി​ല്‍ ന​ട​ത്തിയിട്ടു​ള്ള​തെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു. അ​തു​കൊ​ണ്ടു ത​ന്നെ ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന സ്വ​ര്‍​ണം എ​വി​ടേ​ക്കു പോ​കു​ന്നു, എ​ന്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നത് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ല​ഭി​ക്കു​ക​യു​ള്ള​വെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ എഫ്‌ഐആറാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്നത് എന്‍ഐഎയുടെ മറ്റൊരു പ്രധാന കണ്ടെത്തലാണ്. യുഎഇയുടെ എംബ്ലം പോലും ഇവര്‍ വ്യാജമായി നിര്‍മിച്ചു എന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. വ്യാജമായി നിര്‍മിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *