സ്വര്‍ണക്കടത്തില്‍ യു.എ.പി.എ ചുമത്തിയതായി എൻ.ഐ.എ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ യു.എ.പി.എ ചുമത്തി. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായി എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചു. കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എൻ.ഐ.എ പറഞ്ഞു. കേസ് ഇനി 14ാം തിയ്യതി കോടതി പരിഗണിക്കും.

സംസ്ഥാനത്തിന് പുറമേ ദേശീയ അന്തർദേശീയതലത്തിൽ ആർക്കൊക്കെ പങ്കുണ്ട്, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാകും എൻഐഎ അന്വേഷണ പരിധിയില്‍ വരിക.

2018ലും 2019 ലും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടികളിലെ സ്വപ്നയുടെയും സരിത്തിന്‍റെയും സാന്നിധ്യമാണ് നിലവില്‍ കസ്റ്റംസ് പരിശോധിക്കുന്നത്. 2019 ഡിസംബർ 12,13,14 തിയതികളിൽ ബോൾഗാട്ടി പാലസിൽ നടന്ന കൊച്ചി ഡിസൈൻ വീക്ക് എന്ന പരിപാടിയെ കുറിച്ചും കസ്റ്റംസ് പരിശോധിക്കും. കൊച്ചിയില്‍ നടന്ന രണ്ട് പരിപാടികളിലും വിദേശ പ്രതിനിധികളെ ഗ്രീൻ ചാനലിലൂടെ എത്തിച്ചത് സരിത്തും സ്വപ്നയുമായിരുന്നു. അതുപോലെ ഈ പരിപാടിയിൽ പങ്കെടുത്ത വിദേശ പ്രതിനിധികളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *