യു.ഡി.എഫ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അത് അട്ടിമറിക്കുന്ന നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി.

യു.ഡി.എഫ് നേതാക്കളാണ് പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്നതിന് മുൻപിൽ നിൽക്കുന്നത്, പൂന്തുറയിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് പ്രചാരണം നടത്തി. തെറ്റായ പ്രചാരണങ്ങളെ തുടർന്നാണ് രാവിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരുവിലിറങ്ങിയാൽ സർക്കാർ സഹായം കിട്ടുമെന്നും അവർ പ്രചരിപ്പിച്ചു. ഇതിന്റെ ഫലമായി സ്ത്രീകളടക്കമുള്ള നൂറ് പേര്‍ അടങ്ങുന്ന സംഘം തടിച്ചൂകൂടി.

കാരക്കോണം മെഡിക്കല്‍ കോളജില്‍ കഴിയുന്ന തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഒരു പ്രത്യേക പ്രദേശത്തെ അപകീർത്തിപ്പെടുത്താനല്ല സർക്കാരിന്റെ ശ്രമം. മനുഷ്യജീവൻ രക്ഷിക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *