സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം:  സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടി. 204 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇന്ന് 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാര്‍, 1 സി.ഐ.എസ്.എഫ്, 1 ബി.എസ്.എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം 129, കൊല്ലം 28, പത്തനംതിട്ട 32, ആലപ്പുഴ 50, കോട്ടയം 7, ഇടുക്കി 12, എറണാകുളം 20, തൃശൂർ 17, പാലക്കാട് 28, മലപ്പുറം 41, കോഴിക്കോട് 12, കണ്ണൂർ 23, കാസർകോട് 17 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിച്ചവരുടെ കണക്ക്.

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

24 മണിക്കൂറിനകം 11693 സാംപിളുകള്‍ പരിശോധിച്ചു. നിരീക്ഷണത്തിലുള്ളത് 184112 പേരാണ്. ഇതില്‍ 3517 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 472 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

193 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

ഇതുവരെ 11,693 സാംപിളുകൾ പരിശോധിച്ച. 1,84,112 പേർ നിരീക്ഷണത്തിൽ. ഇന്നു 422 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹവ്യാപനം തർക്കവിഷയം ആക്കേണ്ടതില്ല. കൂടുതർപേർക്കു രോഗം ബാധിക്കുന്നതിനാൽ ചികിത്സ വർധിപ്പിക്കും. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് ചികിത്സ വർധിപ്പിക്കുന്നതിന് എ,ബി,സി പ്ലാനുകൾ തയാറാക്കി. ആദ്യ ഘട്ടത്തിൽ പിടിച്ചുനിന്ന ബെംഗളൂരുവിലും ചെന്നൈയിലും സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളിൽ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ ആകുകയും പിന്നീട് സമൂഹവ്യാപനത്തിലേക്ക് കടക്കുകയുമായിരുന്നു.

സമാനരീതിയിലാണ് ഇവിടെ കാണപ്പെട്ട സൂപ്പർ സ്പ്രെഡ്. ഇന്ത്യയിൽ രോഗം അതിന്റെ ഏറ്റവും ആസുരഭാവത്തോടെ അഴിഞ്ഞാടുമ്പോൾ പ്രതിരോധം തീർക്കണം. പകരം അത്തരം നടപടികളെ ദുർബലപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കരുത്. വികസിത രാജ്യങ്ങൾ പോലും പകച്ചു പോയപ്പോൾ ക്യൂബ, വിയ്റ്റനാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് രോഗം ഏറ്റവും നല്ല രീതിയിൽ പ്രതിരോധിച്ചത്. ചൈനയും ആദ്യഘട്ടത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *