ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മൂ​ന്നു ദി​വ​സ​ത്തെ സമ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍

ല​ക്നോ: കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മൂ​ന്നു ദി​വ​സ​ത്തെ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കു​ന്ന ലോ​ക്ക്ഡൗ​ണി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍‌​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍.

ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞ് കി​ട​ക്കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്രം തു​റ​ക്കും. മാ​ളു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും അ​ട​യ്ക്കും. ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പൊ​തു​ഗ​താ​ഗ​തം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ട്രെ​യി​നു​ക​ളി​ല്‍ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ലെ​ത്താ​ന്‍ പ്ര​ത്യേ​ക ബ​സു​ക​ള്‍ ത​യാ​റാ​ക്കാ​നാ​ണ് അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്ന​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ഫാ​ക്ട​റി​ക​ള്‍​ക്ക് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഫാ​ക്ട​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കും. ഹൈ​വേ​ക​ള്‍, എ​ക്സ്പ്ര​സ് ഹൈ​വേ​ക​ള്‍ എ​ന്നി​വ​യു​ടെ ജോ​ലി​ക​ളും ന​ട​ക്കും.

Leave a Reply

Your email address will not be published. Required fields are marked *