സ്വപ്‌നസുരേഷിന് മുഖ്യമന്ത്രിയുമായി 2017 മുതല്‍ ബന്ധമുണ്ട്‌: കെ.സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ആരോപണങ്ങള്‍ തെളിഞ്ഞതിനാലാണ് ശിവശങ്കറെ മാറ്റിയത്. ഐ. ടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രിക്ക് ശിവശങ്കറെ മാറ്റാൻ സാധിക്കില്ല. ആരോപണങ്ങള്‍ നിഷേധിക്കാന്‍ മുഖ്യമന്ത്രിക്കാവില്ല.

സ്വപ്‌നസുരേഷിന് മുഖ്യമന്ത്രിയുമായി 2017 മുതല്‍ ബന്ധമുണ്ട. മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. മന്ത്രിസഭയിലെ പല മന്ത്രിമാര്‍ക്കും അവരുമായി അടുത്ത ബന്ധമുണ്ട് – സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ സംഘടിപ്പിച്ച പല പരിപാടികളുടെയും നടത്തിപ്പുകാരി ഒരാള്‍ സ്വപ്ന സുരേഷായിരുന്നു. ഷാര്‍ജ ഷെയ്ഖിനും മുഖ്യമന്ത്രിക്കും ഇടയില്‍ ഇരുന്ന് സംസ്കാരിക്കാന്‍ കഴിഞ്ഞയാളാണ് സ്വപ്ന. ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന സുരേഷിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സ്വപ്നക്ക് സൌഹൃദമുണ്ട്. സ്വപ്നയുടെ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം സ്പീക്കര്‍ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *