ഇന്ത്യ-ചൈന അതിർത്തി സംഘർഷം; പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഉച്ചയോടെ രാഷ്ട്രപതി ഭവനിൽവച്ചായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞദിവസം ലഡാക്ക് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടത്.