കേരളത്തിൽ കൊവിഡ് സമൂഹവ്യാപനമുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് ഐഎംഎ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സമൂഹവ്യാപനമുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ്. കൊവിഡ് ബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സമൂഹവ്യാപനഭീഷണി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സമ്പർക്കം വഴി 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കേരളത്തിൽ ഇത്തരത്തിൽ എൺപതോളം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തും,​ പൊന്നാനിയിലും,​ എറണാകുളത്തും സമൂഹ്യവ്യാപന ഭീഷണി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെടാത്ത ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ സ്ഥീരികരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ കൊവിഡ് ടെസ്റ്റുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.- അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *