ജോസഫ്‌ വാഴയ്‌ക്കനെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടഞ്ഞു

ഈരാറ്റുപേട്ട: കോണ്‍ഗ്രസ്‌ ഐ ഗ്രൂപ്പിലെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ പി.സി. ജോര്‍ജ്‌ എം.എല്‍.എയുടെ യു.ഡി.എഫ്‌. പ്രവേശനം ചര്‍ച്ചചെയ്യാനെത്തിയെന്ന്‌ ആരോപിച്ചു കോണ്‍ഗ്രസ്‌ നേതാവ്‌ ജോസഫ്‌ വാഴയ്‌ക്കനെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടഞ്ഞു.

പ്രവര്‍ത്തകരും വാഴയ്‌ക്കനുമായി വാക്കേറ്റമുണ്ടായി. ഇന്നലെ വൈകിട്ട്‌ നാലോടെ ഈരാറ്റുപേട്ട നടയ്‌ക്കലിലായിരുന്നു സംഭവം. കോണ്‍ഗ്രസ്‌ ഐ ഗ്രൂപ്പ്‌ മണ്‌ഡലം പ്രസിഡന്റ്‌ നിയാസ്‌ വെള്ളൂപ്പറമ്ബിലിന്റെ വീട്ടിലാണു യോഗം ചേര്‍ന്നത്‌. പി.സി. ജോര്‍ജ്‌ എം.എല്‍.എയുടെ യു.ഡി.എഫ്‌. പ്രവേശനവുമായി ബന്ധപ്പെട്ടു യോഗം ചേര്‍ന്നെന്നാണ്‌ ആരോപണം. ഫിലിപ്‌ ജോസഫ്‌, ബിജു പുന്നത്താനം തുടങ്ങിയവരും യോഗത്തിനെത്തിയിരുന്നു. യോഗശേഷം ജോസഫ്‌ വാഴയ്‌ക്കന്‍ സഞ്ചരിച്ച കാര്‍ നടയ്‌ക്കലിലേക്കു വരുംവഴിയാണു തടഞ്ഞത്‌. കാറിന്റെ മുന്‍ സീറ്റില്‍നിന്നിറങ്ങിയ വാഴയ്‌ക്കനും അഞ്ചോളം പ്രവര്‍ത്തകരുമായി രൂക്ഷമായ വാക്കേറ്റമുണ്ടായി. ചെറിയ രീതിയില്‍ ഉന്തുംതള്ളുമുണ്ടായി. ബിജു പുന്നത്താനവും കാറിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *