തിരുവനന്തപുരത്ത് നാലു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരംജില്ലയില്‍ ഇന്ന് ഒന്‍പതു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. എന്നാല്‍ നാലുപേരുടെയും ഉറവിടം അവ്യക്തമാണ്. രോഗബാധിതരായ ആലുവിള സ്വദേശിക്കും തുമ്ബ സ്വദേശിക്കും യാത്രാപശ്ചാത്തലമില്ല. സാഫല്യം കോംപ്ലക്സില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയും വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരനുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റ് രണ്ടുപേര്‍. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ലാഭരണകൂടം കടക്കാന്‍ സാധ്യതയുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

∙ജൂണ്‍ 18ന് കുവൈത്തില്‍ നിന്നും നെടുമ്ബാശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി(45)യ്ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ജൂണ്‍ 23ന് പുണെയില്‍ നിന്നും നെടുമ്ബാശേരിയിലെത്തിയ കാട്ടാക്കട സ്വദേശി(20). രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ആലുവിള, ബാലരാമപുരം സ്വദേശി(47). യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙തുമ്ബ സ്വദേശി(25). യാത്രാപശ്ചാത്തലമില്ല. ജൂണ്‍ 26ന് രോഗലക്ഷണങ്ങള്‍ പ്രകടമായി. തുടര്‍ന്ന് ജൂണ്‍ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙അതിഥി തൊഴിലാളിയായ ആസാം സ്വദേശി(24). പാളയം സാഫല്യം കോംപ്ലക്‌സില്‍ ജോലി ചെയ്തുവരുന്നു. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ചാന്നാങ്കര, വെട്ടുതറ സ്വദേശിനിയായ രണ്ടുവയസുകാരി. കുവൈത്തില്‍ നിന്നും ജൂണ്‍ 26ന് തിരുവനന്തപുരത്തെത്തി. ജൂണ്‍ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙വഞ്ചിയൂര്‍, കുന്നുംപുറം സ്വദേശി ലോട്ടറി വില്‍പ്പനക്കാരന്‍(4). യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്ന് ജൂണ്‍ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ജൂലൈ ഒന്നിന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂര്‍, കുന്നുകുഴി സ്വദേശി(47) . രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ഒമാനില്‍ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശി(65) . ഇന്ന് രോഗം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *