എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയം 98.82 %

തിരുവനന്തപുരം:  എസ്എസ്എല്‍സി പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര്‍ വിജയിച്ചു. കഴിഞ് വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതൽ. 41906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്.

വിജയ ശതമാനം കൂടുതല്‍ പത്തനംതിട്ടയിലാണ്. കുറവ് വിജയ ശതമാനം വയനാട്ടിലും. എ പ്ലസ് കൂടുതല്‍ മലപ്പുറത്താണ്. മുഴുവൻ വിദ്യാർഥികളും ജയിച്ച സ്കൂളുകളുടെ എണ്ണം 1837 ആണ്. സർക്കാർ സ്കൂളുകളുടെ എണ്ണം- 637, എയ്ഡഡ്- 796, അണ്‍എയ്ഡഡ്- 404. ഗൾഫിലെ വിജയ ശതമാനം 98.32 ആണ്. മൂന്ന് ഇടത്ത് 100 ശതമാനം വിജയമുണ്ട്.

ലോക് ഡൗണിന് ശേഷം നടന്ന പരീക്ഷകളില്‍ നല്ല വിജയ ശതമാനമാണ്. ഫിസിക്സ് – 99.82, കെമിസ്ട്രി – 99.92, കണക്ക് – 99.5 എന്നിങ്ങനെയാണ് ശതമാനം.

സേ പരീക്ഷയുടെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. 3 വിഷയം വരെ പരീക്ഷ എഴുതാത്തവർക്കും അവസരം. ഡിജിറ്റൽ സര്‍ട്ടിഫിക്കറ്റ് സേ പരീക്ഷക്ക് ശേഷം നല്‌‍കും. ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.

പ്ലസ് വണ്‍ പുതിയ സീറ്റ് വർധന പരിശോധനക്ക് ശേഷമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ അഡ്മിഷൻ ഓൺലൈനിലായിരിക്കും. സിബിഎസ്ഇ ഫലം വരുന്നത് കൂടി പരിഗണിച്ചായിരിക്കും പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *