അൺ ലോക്ക് രണ്ടാം ഘട്ടം:വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല

ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൌണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സർവീസുകൾ ഉടനുണ്ടാവില്ല. രാത്രികാല കർഫ്യു 10 മുതൽ രാവിലെ 5 വരെ തുടരും.

അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. തിയേറ്ററുകള്‍, ജിംനേഷ്യം, ബാറുകള്‍, മെട്രോ, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്.

സ്ഥിതി പരിശോധിച്ചശേഷം ആഭ്യന്തര വിമാന സർവീസുകൾ വിപുലീകരിക്കും. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ മേഖലകളിൽ ജൂലൈ 31 വരെ ലോക് ഡൗൺ തുടരും. അന്തർസംസ്ഥാന യാത്രക്കും ചരക്ക് നീക്കത്തിനും ഇ പാസ്, പ്രത്യേക അനുമതി ആവശ്യമില്ല.

കാര്യമായ ഇളവില്ലാതെയാണ് കേന്ദ്രം അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖ പുറത്തിറക്കിയത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് വലിയ ഇളവുകള്‍ നല്‍കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *