പൊന്നാനി താലൂക്കില്‍ ജൂലൈ ആറുവരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ ജൂലൈ ആറിന് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എടപ്പാള്‍ പൊന്നാനി പ്രദേശങ്ങളില്‍ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ വ്യാപകമായ ടെസ്റ്റുകള്‍ നടത്തും. പനി, ശ്വാസകേശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *