ശബരിമലയിലെ പ്രതിഷേധങ്ങളിൽ സവർണ്ണരും അവർണ്ണരും ഇല്ല : അക്കീരമൺ കാളിദാസ ഭട്ടതിരി

പത്തനംതിട്ട:ശബരിമലയിലെ പ്രതിഷേധങ്ങളിൽ സവർണ്ണരും അവർണ്ണരും ഇല്ല. സർക്കാർ അവർണ്ണരെ ചൂഷണം ചെയ്യാനാണ് ശ്രമിക്കുന്നത്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കരിന്റേതെന്നും ക്ഷേത്രാചാരങ്ങളുടെ പരമാധികാരി തന്ത്രി തന്നെയെന്നും തന്ത്ര വിദ്യാപീഠം രക്ഷാധികാരി അക്കീരമൺ കാളിദാസ ഭട്ടതിരി. ദേവസ്വംബോർഡ് ക്ഷേത്രങ്ങളുടെ സംരക്ഷകർ മാത്രമാണ്. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ആശയ കുഴപ്പം ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രാചാരങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു. ക്ഷേത്രങ്ങളിലെ ആചാരപരമായ കാര്യങ്ങളിൽ പരമാധികാരി തന്ത്രി തന്നെയാണ്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ സംരക്ഷകർ മാത്രമാണെന്നും അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ആക്ടിൽ തന്ത്രിയാണ് ക്ഷേത്രാചാരങ്ങളുടെ പരമാധികാരിയെന്നു വ്യക്തമായി പറയുന്നുണ്ട്. ലോകനാർകാവ് ക്ഷേത്രം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് വസ്തുത വിരുദ്ധമാണ്. ലോകനാർകാവ് ക്ഷേത്രത്തിലെ തന്ത്രി ഇതുവരെ മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *