ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്:  കോവിഡ് കാലത്ത് ഗതാഗതവകുപ്പ് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.

ഇ-മൊബിലിറ്റി പോളിസി സർക്കാർ അംഗീകരിച്ചതാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ കുറിച്ച് പഠിച്ചിട്ട് മറുപടി പറയും. ഈ പറയുന്ന കമ്പനിയുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും 3000 ബസ് വാങ്ങാൻ മന്ത്രിസഭ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *