മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ർ​സിം​ഗ് വഗേല​യ്ക്ക് കോ​വി​ഡ്

ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍മുഖ്യമന്ത്രി ശ​ങ്ക​ർ​സിം​ഗ് വഗേലയ്ക്ക് കോ​വി​ഡ് രോഗം സ്ഥിരീകരിച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് കോവിഡ് ലക്ഷണമായ പ​നി ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഹോം ​ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്നു. ഇന്നലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് രാ​വി​ലെ ശ​ങ്ക​ർ​സിം​ഗി​നെ ഗാ​ന്ധി​ന​ഗ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *