സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗം ഏറ്റവും കൂടുതല്‍ പടര്‍ന്നിരിക്കുന്നത് മലപ്പുറം ജില്ലയില്‍. സംസ്ഥാനത്ത് 15 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 10 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളതാണ് .

കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. ഇന്നലെ പത്ത് പേര്‍ക്കായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധ സ്ഥിരീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *