കോവിഡ്: ആരോഗ്യ പ്രവര്‍ത്തക കുത്തിവെപ്പ് നടത്തിയ 65 കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ്

കൊച്ചി: എറണാകുളത്ത് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തക പ്രതിരോധ കുത്തിവെപ്പ് നടത്തിയ 65 കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ്. ആലുവ ശ്രീമൂല നഗരം പഞ്ചായത്തിലെ കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഇരുന്നൂറോളം പേരുടെ സ്രവമാണ് പരിശോധനക്ക് അയച്ചത്.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയ കുട്ടികളെയും അമ്മമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *