യു.പി സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ആഗ്രയിലെ കോവിഡ്​ മരണം സംബന്ധിച്ച്‌ യു.പി സര്‍ക്കാറിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ്​ നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. ഉത്തര്‍ പ്രദേശ് സര്‍ക്കാറിനെതിരായ വിമര്‍ശനത്തിന്‍റെ പേരില്‍ എന്ത് നടപടി സ്വീകരിച്ചാലും സത്യം വിളിച്ചു പറയുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

പൊ​തു​പ്ര​വ​ര്‍​ത്ത​ക എ​ന്ന നി​ല​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ത​ന്‍റെ ക​ര്‍​ത്ത​വ്യ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. സ​ത്യം ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് ത​ന്‍റെ ലക്ഷ്യം​. ത​നി​ക്കു​നേ​രെ ഭീ​ഷ​ണി മു​ഴ​ക്കി യു​പി സ​ര്‍​ക്കാ​ര്‍ സ​മ​യം പാ​ഴാ​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

അവര്‍ക്ക് എന്തു നടപടി വേണമെങ്കിലും എടുക്കാം. സത്യം ഉയര്‍ത്തിക്കാട്ടുക തന്നെ ചെയ്യും. താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ്, ചില നേതാക്കളെ പോലെ ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താവല്ലെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *