കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ബാലന്‍

തിരുവനന്തപുരം: പ്രവാസി വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എ കെ ബാലന്‍. കോംപ്ലിമെന്റ് എന്ന വാക്കിന്റെ അര്‍ത്ഥം മുരളീധരന് അറിയില്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറിയോട് ചോദിക്കണമെന്ന് എ കെ ബാലന്‍ പറഞ്ഞു. കേരളത്തെ അനുമോദിക്കുന്നുവെന്ന് തന്നെയാണ് കത്ത്. വി മുരളീധരന്‍്റെ പ്രസ്താവനകള്‍ പലപ്പോഴും താന്‍ ആസ്വദിക്കാറുണ്ടെന്നും മന്ത്രി പരിഹസിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കേരളത്തിനുള്ള അനുമോദനമല്ലെന്നായിരുന്നു വി മുരളീധരന്റെ വാദം. താന്‍ വിദേശകാര്യ സഹമന്ത്രിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും തന്റെ മന്ത്രാലയത്തില്‍ നടക്കുന്ന കുറച്ചു കാര്യങ്ങളൊക്കെ അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തെ സംബന്ധിച്ച വി മുരളീധരന്റെ ആരോപണങ്ങള്‍ കഴമ്ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടാല്‍ മുരളീധരന് കാര്യങ്ങള്‍ മനസിലാക്കാമെന്നും മഖ്യമന്ത്രി പറഞ്ഞു. ഇതിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് പ്രവാസി വിഷയത്തില്‍ കേരളം സ്വീകരിച്ച നടപടികളെ അനുമോദിച്ച്‌ കത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *