പ്രവാസികളുടെ മടക്കം:​ കേരളത്തിന്റെ നിര്‍ദ്ദേശങ്ങളെ അംഗീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം

തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ വിമാനയാത്രയ്ക്ക് എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച്‌ കേരളം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെ അഭിനന്ദിച്ച്‌ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചര്യ അയച്ച കത്തിലാണ് കേരളത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നത്.

മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കൈയുറകള്‍ തുടങ്ങിയവ ഉറപ്പാക്കുവാന്‍ എയര്‍ ലൈനുകളോടു കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സഞ്ജയ് ഭട്ടാചാര്യ വ്യക്തമാക്കി. ഗള്‍ഫിലെ എംബസികള്‍ക്ക് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം തന്നെ കൈമാറും. വന്ദേ ഭാരത് മിഷന്‍ ഫ്ലൈറ്റുകളുടെ നടത്തിപ്പിന് ഈ നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്നും കത്തില്‍ പറയുന്നു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *