കോവിഡ് സ്ഥിതി വിവരം (24.6.2020)

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (24.6.2020)

*ഇന്ന്  ജില്ലയിൽ പുതുതായി  1141 പേർ  രോഗനിരീക്ഷണത്തിലായി 313 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 21209 പേർ വീടുകളിലും 1471 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 33 പേരെ പ്രവേശിപ്പിച്ചു. 35 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ  171 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ഇന്ന്  501 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 355 പരിശോധന ഫലങ്ങൾ ലഭിച്ചു.

ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി  1471
പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1912
പരിശോധനയ്ക്കു വിധേയമായവർ -3983

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 203 കാളുകളാണ് ഇന്ന് എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 26 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1127 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -22851

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -21209
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -171
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1471
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1141

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

1.പുല്ലുവിള സ്വദേശിയായ പുരുഷൻ, 33 വയസ്സ് ഖത്തറിൽ നിന്നും 20ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

2. പള്ളിക്കൽ സ്വദേശിയായ പുരുഷൻ 41 വയസ്സ്. കുവൈറ്റിൽ നിന്നും 13/6/20 ന് നാട്ടിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

3. നാവായിക്കുളം സ്വദേശിയായ 52 വയസ്സുള്ള സ്ത്രീ റിയാദിൽ നിന്നും 13/6/20 ന് നാട്ടിലെത്തി,  വീട്ടിൽ നിരീക്ഷണത്തിലായിരുന്നു തിരു. എസ്.എ.റ്റി  ആശുപത്രിയിലേക്ക് മാറ്റി.

4. തമിഴ്‌നാട് തിരുനൽവേലി സ്വദേശി,  67 വയസ്സുള്ള പുരുഷൻ. 18/6/20 ന് നൈജീരിയയിൽ നിന്നും തിരുവനന്തപുരത്തെത്തി. ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു തിരു. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് വിവരം

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(24/06/2020) ഇതുവരെ 81 പേർ വന്നു. 51 പുരുഷന്മാരും 30 സ്ത്രീകളും ഇതിലുൾപ്പെടും. തമിഴ്‌നാട്ടിൽ നിന്നുള്ള 71 പേരും   തെലങ്കാനയിൽ നിന്ന് 4 പേരും  കർണാടകയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും 3 പേർ വീതവുമാണ്  എത്തിയത്.  റെഡ് സോണിലുള്ളവർ 18 . എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിൽ അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം – 54
കൊല്ലം – 2
പത്തനംതിട്ട – 4
ആലപ്പുഴ – 2
ഇടുക്കി – 5
എറണാകുളം – 11
തൃശ്ശൂർ – 2
പാലക്കാട് – 1

ജില്ലാ കളക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്ത്

തിരുവനന്തപുരം താലൂക്കിലെ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ ജൂലൈ നാലിന് ഓൺലൈൻ പരാതി പരിഹാര അദാലത്ത് നടത്തുന്നു. കോവിഡ് 19 രോഗവ്യാപനം കണക്കിലെടുത്താണ് ഓൺലൈനായി അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 25 രാവിലെ പത്തുമണിമുതൽ ജൂൺ 29 വൈകിട്ട് അഞ്ചുവരെ വട്ടിയൂർക്കാവ്, പാപ്പനംകോട്, പാളയം, ഉള്ളൂർ, കഴക്കൂട്ടം, പൗഡിക്കോണം, ശംഖുമുഖം, കുടപ്പനക്കുന്ന്, ലൈറ്റ് ഹൈസ് ജംഗ്ഷൻ, പാങ്ങപ്പാറ, പൂന്തുറ, നാലാഞ്ചിറ, കുളത്തൂർ, മുക്കോല, പൂജപ്പുര എന്നീ അക്ഷയകേന്ദ്രങ്ങളിലെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ജൂൺ നാലിന് ഓരോ വ്യക്തിക്കും കളക്ടറുമായി വീഡിയോ കോൺഫറൻസിംങിലൂടെ നേരിട്ട് സംവദിക്കുന്നതിന് പ്രത്യേകം സമയം ലഭിക്കും. ഈ സമയത്ത് പരാതിക്കാർ കൃത്യമായും അതാത് അക്ഷയ കേന്ദ്രങ്ങളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ അതാത് അക്ഷയ കേന്ദ്രങ്ങളിൽ ലഭിക്കും.

ഡെങ്കിപ്പനി  പ്രതിരോധം തോട്ടങ്ങളിലേക്കു നീങ്ങാം  ക്യാമ്പയിൻ  ഇന്ന് (25 ജൂൺ)

ഡെങ്കിപ്പനി  കൂടുതലായി  റിപ്പോർട്ട്  ചെയ്യുന്ന  സാഹചര്യത്തിൽ തദ്വേശസ്വയംഭരണ  സ്ഥാപനങ്ങളുടെ  സഹകരണത്തോടെ  ആരോഗ്യവകുപ്പ്   തോട്ടങ്ങളിലെ  ഉറവിട നശീകരണ പ്രവർത്തനം  ഇന്ന് (25 ജൂൺ) നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. പി പ്രീത അറിയിച്ചു. റബ്ബർ, കവുങ്ങ്, പൈനാപ്പിൾ, കൊക്കോ  തോട്ടങ്ങൾ  ഈഡിസ്  കൊതുകിന്റെ പ്രജനന  കേന്ദ്രങ്ങളായി  കണ്ടെത്തിയതിനാലാണ് ക്യാമ്പയിൻ  നടത്തുന്നത്. റബ്ബർ  തോട്ടങ്ങളിലെ ലാറ്റക്‌സ്  കപ്പുകൾ, ചിരട്ടകൾ, റെയിൻ ഗാർഡ് എന്നിവയിൽ  വെള്ളം  കെട്ടി നിൽക്കുന്നില്ല  എന്ന്  ഉറപ്പുവരുത്തണം. വെട്ട്  കഴിഞ്ഞ  മരങ്ങളിലെ  കപ്പുകൾ  കമിഴ്ത്തി വയ്ക്കണം. കമുകിൻ  തോട്ടങ്ങളിലെ ഉപയോഗ  ശൂന്യമായ  പാളകൾ, കൊക്കോ  തോട്ടത്തിലെ  തോടുകൾ തുടങ്ങിയവ  നശിപ്പിക്കുക. പൈനാപ്പിൾ ചെടികളുടെ ഇലകൾക്കിടയിൽ  മഴവെള്ളം  കെട്ടി നിന്ന്  കൊതുക്  മുട്ടയിടാൻ  സാധ്യതയുള്ളതിനാൽ  ടെമീഫോസ്, ബി റ്റി. ഐ , ടെമീഫോസ് ഗ്രാന്യൂൾസ്, വേപ്പിൻ പിണ്ണാക്ക്  എന്നിവ  ഉപയോഗിച്ച്  കൂത്താടി നശീകരണം നടത്തുക. തോട്ടങ്ങളിലെ ഉറവിട  നശീകരണ  പ്രവർത്തനത്തിൽ  എല്ലാവരും സഹകരിക്കണമെന്ന് ഡിഎംഒ  അഭ്യർത്ഥിച്ചു. ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വ്യക്തിഗത സുരക്ഷാ മാർഗങ്ങളായ കൊതുക് കടി ഏൽക്കാതിരിക്കാനുള്ള ലേപനം പുരട്ടുക, ഇളം  നിറത്തിൽ  ശരീരമാസകലം  മറയുന്ന  തരത്തിലുള്ള  വസ്ത്രങ്ങൾ  ധരിക്കുക തുടങ്ങിയവ  സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *