സൂ​പ്പ​ര്‍ സ്പ്രെ​ഡ് ഭീ​ക​രാ​വ​സ്ഥ​യ്ക്കു സാ​ധ്യ​ത, നി​ല​വി​ല്‍ സ​മൂ​ഹവ്യാ​പ​ന​മി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ളി​ല്‍​നി​ന്നു നി​ര​വ​ധി പേ​രി​ലേ​ക്കു കോ​വി​ഡ് പ​ക​രു​ന്ന സൂ​പ്പ​ര്‍ സ്പ്രെ​ഡ് എ​ന്ന ഭീ​ക​രാ​വ​സ്ഥ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ന്ന​റി​യി​പ്പ്.
ഉ​റ​വി​ട​മ​റി​യാ​ത്ത ര​ണ്ടു ശ​ത​മാ​നം കേ​സു​ക​ള്‍ സം​സ്ഥാ​ന​ത്തു​ണ്ടെ​ന്ന് പ​റ​ഞ്ഞ​തു സ​മൂ​ഹ​വ്യാ​പ​ന​മാ​യി കാ​ണാ​നാ​കി​ല്ല. സം​സ്ഥാ​നം സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്ക് ഇ​പ്പോ​ഴും എ​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം അ​തി​ന്‍റെ ഭീ​ഷ​ണി ഇ​ല്ലാ​താ​യി എ​ന്നു പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ഒ​രാ​ളി​ല്‍​നി​ന്ന് നി​ര​വ​ധി പേ​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന സൂ​പ്പ​ര്‍​സ്പ്രെ​ഡ് എ​ന്ന ഭീ​ക​രാ​വ​സ്ഥ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. സൂ​പ്പ​ര്‍ സ്പ്രെ​ഡി​ന് വി​മാ​ന​യാ​ത്ര​ക​ള്‍ കാ​ര​ണ​മാ​കു​ന്നെ​ന്നു പ​ഠ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​ക്കാ​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​യാ​ത്ര​ക​ള്‍​ക്ക് മു​ന്പാ​യി സ്ക്രീ​നിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്നും കാ​ര്യ​ക്ഷ​മ​മാ​യി സ്ക്രീ​നിം​ഗ് ന​ട​ത്താ​ന്‍ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തു​ട​ക്കം മു​ത​ല്‍ ശ്ര​മി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *