അതി​ർത്തി​യി​ൽ വീണ്ടും പ്രകോപനവുമായി​ ചൈന

ന്യൂഡൽഹി​: അതി​ർത്തി​യി​ൽ വീണ്ടും പ്രകോപനവുമായി​ ചൈന. ഗൽവാൻ താഴ്‌വരയി​ൽ പരമാധി​കാരമെന്ന് പറഞ്ഞ ചൈനീസ് വി​ദേശകാര്യമന്ത്രാലയം സംഘർഷമുണ്ടായത് ചൈനയുടെ പ്രദേശത്താണെന്നും അവകാശപ്പെട്ടു. സംഘർഷം ഒഴിവാക്കേണ്ട ബാദ്ധ്യത ഇന്ത്യക്കാണെന്നും ചൈന.

കഴി​ഞ്ഞദി​വസം ഇന്ത്യയുടെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥർ നടത്തി​യ ചർച്ചയി​ൽ അതി​ർത്തി​യി​ൽ സൈന്യത്തെ ഒഴി​വാക്കാൻ ധാരണയായി​രുന്നു. കി​ഴക്കൻ ലഡാക്കി​ലെ സംഘർഷമേഖലകളി​ൽ നി​ന്ന് ഇരു രാജ്യങ്ങളി​ലെയും സൈന്യത്തെ പി​ൻവലി​ക്കാനും ധാരണയായി​രുന്നു. എന്നാൽ ചൈനീസ് പ്രകോപനം മുന്നിൽ കണ്ട് ചെെനീസ് അതിർത്തിയിൽ കൂടുതൽ ടാങ്കുകൾ വിന്യസിച്ചി​രി​ക്കുകയാണ് ഇന്ത്യ. വ്യോമസേനയുടെ പോർവിമാനങ്ങളിലാണ് ടാങ്കുകളും കവചിത വാഹനങ്ങളും ലഡാക്ക് അതിർത്തിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *