നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും: മേയര്‍

തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപനം തടയാന്‍ തിരുവനന്തപുരത്ത് വ്യാപാരകേന്ദ്രങ്ങളി‍ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍  നടപ്പായില്ല. നിര്‍ദേശങ്ങളിലെ അവ്യക്തതയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് തടസമായത്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പൂര്‍ണമായി അടച്ചിടേണ്ടിവരുമെന്ന് നഗരസഭ മേയര്‍ മുന്നറിയിപ്പ് നല്‍കി.

വ്യാപാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉദ്ദേശിച്ചായിരുന്നു നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. അവ്യക്തത മറയാക്കി എല്ലാവരും തുറന്നതോടെ നഗരസഭ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഓരോ കടയിലുമെത്തി തുറക്കേണ്ട ദിവസങ്ങള്‍ നിശ്ചയിച്ച് നല്‍കി. വ്യാപാരികളെ ബോധവല്‍ക്കരിക്കാന്‍ മേയറും നേരിട്ടിറങ്ങി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുമായി നഗരസഭ മുന്നോട്ടുപോകുമെന്ന് മേയര്‍ ശ്രീകുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *