ഇന്നലെ സംസ്ഥാനത്ത് 138 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരച്ചു

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് 138 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 134 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗബാധയുണ്ടായി. 88 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി.

മലപ്പുറം 17, പാലക്കാട് 16, എറണാകുളം 14, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും പുതുതായി രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ, തൃശൂര്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം 11 , കാസര്‍ഗോഡ് 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും രോഗമുണ്ടായി. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.

ഇതോടെ രോഗത്തിന് ചികിത്സയിലുള്ളവരുടെ എണ്ണം 1540 ആയി. 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി, രാജകുമാരി, തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *