കൊലവിളി മുദ്രാവാക്യം: നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

മലപ്പുറം:  മൂത്തേടത്തെ കൊലവിളി മുദ്രാവാക്യ കേസില്‍ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന പി കെ ഷെഫീഖ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡിവൈഎഫ്ഐ മൂത്തേടം മേഖലാ സെക്രട്ടറി പി.കെ ഷെഫീഖ്, ഡിവൈഎഫ്ഐ പ്രവർത്തകരായ ഹബീബ് മനയിൽ, ജോഷി തളിപ്പാടം, വെനിസദർ എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖ് ആണ് മുദ്രാവാക്യം മറ്റുള്ളവർക്ക് വിളിച്ചു കൊടുത്തത്. സംഭവത്തിൽ മൂത്തേടം മേഖലാ പ്രസിഡന്‍റ് കൂടി പിടിയിലാകാനുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എടക്കര പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *