പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റും രോഗികള്‍ക്ക് പ്രത്യേക വിമാനവും;നടപ്പാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനെന്ന് കേരളം

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റും രോഗികള്‍ക്ക് പ്രത്യേക വിമാനവും നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിന്‍റെ ചുമലിലാക്കി. ഗള്‍ഫില്‍ നിന്ന് രോഗികളെ കൊണ്ടുവരാന്‍ കേരളം സൌകര്യം ഒരുക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവരുടെ പരിശോധന കേന്ദ്ര സര്‍ക്കാര്‍ നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

പ്രവാസികളുടെ യാത്രാ മാനദണ്ഡം നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ അവകാശം ഉപയോഗിച്ചാണ് കോവിഡ് ടെസ്റ്റും പ്രത്യേക വിമാനവും കേരളം നിര്‍ബന്ധമാക്കിയത്. ഇത് വിവാദമായതോടെ കോവിഡ് ടെസ്റ്റിനുള്ള കിറ്റ് നല്‍കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ വിദേശത്ത് ടെസ്റ്റ് നടത്താന്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെ കാര്യം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി കയ്യൊഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *