വകുപ്പ് മാറ്റത്തിനെതിരെ ഇനി ആര്‍ക്കു പരാതി നല്‍കണമെന്നറിയാതെ ഒരുകൂട്ടം സര്‍ക്കാര്‍ ജീവനക്കാര്‍

സിക്സ്റ്റസ് പോള്‍സണ്‍


തിരുവനന്തപുരം: തദ്ദേശസ്വയംഭരണവകുപ്പില്‍ നിന്നും മുന്‍പ് ജോലി നോക്കിയിരുന്ന പൊതുമരാമത്ത് വകുപ്പിലേക്ക് പുനര്‍വിന്യസിപ്പിക്കുന്നില്ലെന്ന പരാതിയുമായി ഒരുകൂട്ടം ജീവനക്കാര്‍ പരാതികളുമായി രംഗത്ത്.

വകുപ്പ് മാറ്റത്തിനെതിരെ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും തിരികെ പഴയ വകുപ്പിലേക്ക് പ്രവേശനം ലഭിക്കാതെ ഇനി ആര്‍ക്കു പരാതി നല്‍കണമെന്നറിയാതെയാതെ കുഴങ്ങുകയാണ് ഒരുകൂട്ടം സര്‍ക്കാര്‍ ജീവനക്കാര്‍.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ രൂപീകരണത്തെ തുര്‍ന്ന് 2008 ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്കളില്‍ നിന്നും പല ക്യാറ്റഗറികളിലായി ധാരാളം പേരെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് പുനര്‍ വ്യന്യസിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് (Ms) No. 239/2008/LSGD Dated 28.08.2008 പ്രകാരം പൊതുമരാമത്ത് വകുപ്പില്‍് നിന്നും 109 അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെയും തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിച്ചിരുന്നു.

ഇത്തരത്തില്‍ പുനര്‍വിന്യസിക്കപ്പെട്ടവരില്‍ കുറച്ചുപേര്‍ സര്‍ക്കാര്‍ തീരുമാനത്തിനെരെ ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ സര്‍ക്കാരിന് അനുകൂലമായാണ് ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.

ഇതേതുടര്‍ന്നു ഹൈക്കോടതി വിധിക്കെതിരെ സ്ഥലംമാറ്റപ്പെട്ടവര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ഹൈകോടതി വിധി സ്റ്റേ ചെയ്ത കൊണ്ടുള്ള ഇടക്കാല ഉത്തരവ് 2009 ല്‍ സമ്പാദിക്കുകയും ചെയ്തു. തുര്‍ന്ന് സുപ്രിംകോടതി ഉത്തരലിന്റെ ബലത്തില്‍ പൊതുമരാമത്ത് വകുപ്പിലും തദ്ദേശ സ്വയംഭരണ വകുപ്പിലുമായി തുടര്‍ന്നും ജോലി നോക്കിവരികയായിരുന്നുവത്രെ.

ജോലിയില്‍ തിരികെ പ്രവേശിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നതിനു പരാതിക്കാര്‍ സ്വമേധയാ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ 27-02-2020 ല്‍ സുപ്രീംകോടതി അനുവാദം നല്‍കിയെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് സ്വമേധയാ പ്രവേശിച്ചവര്‍ മുന്‍പ് ജോലി നോക്കിയിരുന്ന പൊതുമരാമത്ത് വകുപ്പില്‍ തന്നെ തിരികെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടും പരിഗണിച്ചിരുന്നില്ലയെന്നും ആക്ഷേപമുണ്ട്.

മാത്രമല്ല, സാമ്പത്തിക ബുദ്ധിമുട്ടും മറ്റും കാരണം സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് എതിരായി കോടതികളില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായുള്ള ഉത്തരവ് സമ്പാദിക്കാനും കഴിഞ്ഞിരുന്നില്ലയെന്നും അവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കു എതിരെ കോടതിയില്‍ പോയ ഇക്കൂട്ടരെ സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനമുള്ള ചില ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ട് തിരികെ പൊതുമരാമത്ത് വകുപ്പില്‍ തന്നെ നിലനിര്‍ത്താമെന്ന് നല്‍കിയ ഉറപ്പിന്‍മേലാണ് മുന്‍പ് കേസ് പിന്നിവലിച്ചിട്ടുള്ളതെന്ന് ഇക്കൂട്ടര്‍ പരാതിപ്പെടുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *