വിവാദമായ കരിമണൽ നീക്കം നിറുത്തിവയ്ക്കാൻ കെ.എം.എം.എല്ലിന് ഹൈക്കോടതി നിർദേശം

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളിയിൽ വിവാദമായ കരിമണൽ നീക്കം നിറുത്തിവയ്ക്കാൻ കെ.എം.എം.എല്ലിന് ഹൈക്കോടതിയുടെ നിർദേശം.

സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കെ.എം.എം.എൽ കരിമണൽ കടത്തുന്നതിന് എതിരെ സമര സമിതി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പുറക്കാട് പഞ്ചായത്ത്‌ നൽകിയ സ്റ്റോപ്പ്‌ മെമ്മോ കെ.എം.എം.എൽ അനുസരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പൊഴി മുറിച്ചുള്ള മണൽ നീക്കത്തിന് പുറക്കാട് പഞ്ചായത്ത് എതിരല്ല. എന്നാൽ, കരിമണൽ കൊണ്ടുപോകുന്നതിന് എതിരെയാണ് കോൺ​ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. അതേസമയം തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിറുത്തിവയ്ക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല. അടുത്ത ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കും. തോട്ടപ്പള്ളി സ്വദേശി എം.എച്ച് വിജയൻ ആണ് ഹർജിക്കാരൻ.

Leave a Reply

Your email address will not be published. Required fields are marked *