ക്രിക്കറ്റില്‍ മനസ്സുറപ്പിച്ച് ഷോണ്‍ റോജര്‍

കിരണ്‍ലാല്‍


തിരുവനന്തപുരം: ശരീരവും മനസ്സും ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റിന് സമര്‍പ്പിച്ച യുവകലാകാരന്‍ ഷോണ്‍ റോജര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഭാവിയില്‍ ക്രിക്കറ്റ് ലോകത്തിന്റെ വാഗ്ദാനമായി ഷോണിനെ സ്വന്തം നാടായ തിരുവനന്തപുരത്തെ വെട്ടുകാട് എന്ന കടലോര പ്രദേശത്തെ ജനങ്ങള്‍ നോക്കി കാണുകയാണ്.

തിരുവനന്തപുരം വെട്ടുകാട് ബഥേല്‍ ആന്റണി റോജര്‍ ഫെര്‍ണാണ്ടസിന്റെയും പട്രീഷ്യയുടെയും മകനായ ഷോണ്‍ എന്ന പത്തൊന്‍പതു വയസ്സുകാരന്‍, ചെറു പ്രായത്തില്‍ തന്നെ ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, ഒമാന്‍, യു.എ.ഇ., തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളില്‍ ഷോണ്‍ പങ്കെടുത്തിട്ടുണ്ട്.

എട്ടാം ക്ലാസ്സ് വരെ പഠനം യു.എ.ഇ.യില്‍ ആയിരുന്ന ഷോണ്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നാട്ടില്‍ ക്രിക്കറ്റ് പരിശീലനവും മത്സരങ്ങളില്‍ പങ്കെടുക്കലുകളുമായി മുന്നോട്ടു പോകുകയാണ്. ഇംഗ്ലണ്ടിലെ വെല്ലിംഗ്ടണ്‍ സ്‌കൂളില്‍ പഠിക്കാനും കളിക്കാനും ഷോണിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വിരാട് കൊഹ്‌ലിയെയും മനസ്സില്‍ ആരാധിക്കുന്ന ഷോണ്‍ ഈ സ്‌കോളര്‍ഷിപ്പ് നിരസിച്ചു.

ഇന്ത്യയില്‍ തന്നെ തന്റെ ക്രിക്കറ്റ് ജീവിതം തുടരണമെന്നമോഹത്തില്‍ ഉറച്ചു നിന്നതായിരുന്നു. ആരും കൊതിക്കുന്ന ഈ സ്‌കോളര്‍ഷിപ്പ് നിരസിക്കാന്‍ ഷോണിനെ പ്രേരിപ്പിച്ച ഘടകം.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ അനില്‍ കുംബ്ലെയും റോബിന്‍ സിംഗും യു.എ..ഇയില്‍ നടത്തിയ ടാലന്റ് ഹണ്ടില്‍ മികച്ച കളിക്കാരാനായി തിരഞ്ഞെടുത്തെതും ഷോണിനെയാണ്. മികച്ച വലം കൈയ്യന്‍ ബാറ്റ്‌സ്മാനായ ഷോണ്‍ തിരുവനന്തപുരം സായി സ്‌പോര്‍സ് സെന്ററില്‍ കോച്ച് ബിജു ജോര്‍ജ്ജിന്റെ കീഴിലാണ് പരിശീലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *