ചൈ​ന​യു​ടെ​യോ പാ​ക്കി​സ്ഥാ​ന്‍റെ​യോ മ​ണ്ണ് ഇ​ന്ത്യ​ക്ക് ആ​വ​ശ്യ​മില്ല: ഗ​ഡ്ക​രി

മും​ബൈ: ഇ​ന്ത്യ​ക്ക് ചൈ​ന​യു​ടെ​യോ പാ​ക്കി​സ്ഥാ​ന്‍റെ​യോ മ​ണ്ണ് ആ​വ​ശ്യ​മി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. ഗു​ജ​റാ​ത്തി​ലെ ജ​ന്‍ സം​വാ​ദ് റാ​ലി​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സില്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ വി​സ്തൃ​തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സ​മാ​ധാ​ന​മാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

“മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഏ​റെ​ക്കു​റെ ജ​യി​ച്ചു​ക​ഴി​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍ പി​ന്തു​ണ​യു​ള്ള തീ​വ്ര​വാ​ദ​ത്തി​ല്‍​ നി​ന്നു രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നാ​യി. ഇ​ന്ത്യ സ​മാ​ധാ​ന​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്, അ​ക്ര​മ​മ​ല്ല. ഭൂ​വി​സ്തൃ​തി വ​ര്‍​ധി​പ്പി​ച്ച​ല്ല ഇ​ന്ത്യ ക​രു​ത്തു നേ​ടി​യ​ത്. സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ ക​രു​ത്തു നേ​ടി​യ​ത്.” – വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഗ​ഡ്ക​രി പ​റ​ഞ്ഞു.

“യു​ദ്ധം ജ​യി​ച്ച്‌ ഷെ​യ്ക് മു​ജീ​ബ് റ​ഹ്മാ​നെ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി​യ​ശേ​ഷം ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ ആ ​രാ​ജ്യ​ത്തു​നി​ന്ന് മ​ട​ങ്ങി. ന​മ്മ​ള്‍ അ​വ​രു​ടെ ഒ​രു തു​ണ്ട് ഭു​മി പോ​ലും കൈ​ക്ക​ലാ​ക്കി​യി​ല്ല. പാ​ക്കി​സ്ഥാ​ന്‍റെ​യോ ചൈ​ന​യു​ടെ​യോ മ​ണ്ണ് ഇ​ന്ത്യ​ക്ക് ആ​വ​ശ്യ​മി​ല്ല. ഇ​ന്ത്യ സ​മാ​ധാ​ന​വും സ്നേ​ഹ​വും സ​ഹ​ക​ര​ണ​വു​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്നത്.” – ഗ​ഡ്ക​രി ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *