“ ഓരോ തുള്ളി രക്തത്തിനും ഒരു ജീവന്റെ വിലയുണ്ട് “ ഇന്ന് ലോക രക്തധാന ദിനം 

യുവജനങ്ങളുടെ സംഘടനായ എക്സ്പെക്റ്റെഷൻ വാക്കേഴ്സും World’s Largest Voluntary Blood Donors ആപ്പായ Friends2support ഉം ചേർന്നു ജൂൺ 4 മുതൽ 14 വരെ ഒരു Blood Challenge സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ രക്തത്തിന്റെ ലഭ്യത കുറവ് നേരിടുന്ന ഈ സാഹചര്യത്തിൽ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന ഈ challenge സന്നദ്ധ രക്ത ദാതാക്കളെ സമൂഹത്തിനു നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്. Friends2support എന്ന ആപ്പിൽ ഒരു സന്നദ്ധ രക്ത ദാതാവായി രജിസ്റ്റർ ചെയ്യുകയും തുടർന്ന് തന്റെ സുഹൃത്തുക്കളെ വെല്ലുവിളിച്ചു രജിസ്റ്റർ  ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ് challenge.

ഈ ഒരു ശ്രമത്തിനു കൈത്താങ്ങായി കേരളത്തിലെ വിവിധ കോളേജ് എൻ. എസ്. എസ് യൂണിറ്റുകളും പങ്കുചേർന്നിട്ടുണ്ട്. യുവജനങ്ങൾക്ക്‌ രക്ത ദാനത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി കൊടുക്കാൻ ഈ challenge കൊണ്ട് ഇവർക്ക് സാധിച്ചു.

ഇട നിലക്കാർ ഇല്ലാതെ രക്തം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിൽ എല്ലാവർക്കും ഏതു സമയവും രക്തം ലഭിക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ challenge 1000 ൽ അധികം സന്നദ്ധ രക്തദാതാക്കളെ ആണ് നൽകിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *